1581
1.
ഒന്നും ഭയപ്പെടേണ്ട!
നീ വിശ്വസിക്കുന്നിൽ
ഓരോ നിമിഷവും നിൻ
ആയുസ്സിൻ കാലത്തിൽ
ഞാൻ ചെയ്തിടുന്നതു
നീ അറിഞ്ഞിടായ്കിലും
നിന്നരികിൽ വരുവാൻ
ഞാൻ താമസിക്കിലും
2.
ലോകാന്ധകാരത്തൂടെ നീ
സഞ്ചരിക്കെ നിൻ
കാൽ വഴുതിടാ നിന്റെ
നിത്യ പ്രകാശം ഞാൻ
വെള്ളത്തിൽ കൂടെ നീ
പോകുന്ന നേരത്തിൽ -
പ്രളയങ്ങൾ നിന്മീതെ
കവിഞ്ഞൊഴുകുമ്പോൾ
3.
ആകാശവും ഭൂമിയും
ഒഴിഞ്ഞുപോകിലും
എൻ വാക്കുകൾ
ഒഴിഞ്ഞുപോകാ ഒരുനാളും
ഞാൻ ഇന്നലെയും ഇന്നും
എന്നേക്കും ഞാൻ തന്നെ
കൈവിടുകയില്ല ഞാൻ
ഒരിക്കലും നിന്നെ
ഒന്നും ഭയപ്പെടേണ്ട!
നീ വിശ്വസിക്കുന്നിൽ
ഓരോ നിമിഷവും നിൻ
ആയുസ്സിൻ കാലത്തിൽ