1.

ക്ഷാമങ്ങൾ ഭൂകമ്പ വ്യാധികളാൽ
ക്ഷീണരായ് മന്നിതിൽ മർത്യഗണം
മേദിനി തന്നിതിൽ ആണ്ടിടുമ്പോൾ
ചാരിടുവാൻ നല്ല നാഥനവൻ

2.

കഷ്ടത തിങ്ങിടും വേളകളിൽ
തുഷ്ടിയായ് തീർന്നിടാൻ തന്നരികിൽ
കഷ്ടതയേറ്റതാം കർത്തനവൻ
ചാരിടുവാൻ നല്ല നാഥനവൻ

3.

പാരിലെ ക്ലേശങ്ങൾ തീർന്നിടും നാൾ
പാരിലെ ഭാരങ്ങൾ തീർന്നിടും നാൾ
പാരിൽ പരൻ രാജ്യം സ്ഥാപിയ്ക്കും നാൾ
ചാരിടുവാൻ നല്ല നാഥനവൻ

1584

കാലമിനി ഏറെയില്ല
കാന്തനവൻ വന്നിടുവാൻ