2.

ഇന്നലെയുമിന്നുമെന്നും
എന്നെ നടത്തുന്നവൻ -
മന്നിലിനിയെന്നുമവൻ കൃപമതിയേ
മണ്ണിൽ മറഞ്ഞിടും നാളിങ്ങണഞ്ഞിടും
അന്നാൾവരെയും തൻ
കൺകൾ നടത്തിടും
പിന്നവനരികിലണഞ്ഞെന്നും
പുതുമോദമായ്
മാധിമന്നവൻകുടെ
എന്നും വാഴും ഞാൻ

3.

വിത്തുവിതച്ചിടാമിന്ന്
കണ്ണീരിൽ വിതയ്ക്കുകിൽ
ആർത്തുപാടി ആനന്ദത്തോ -
ടന്നുകൊയിതിടാം
ഇന്നീ മരുവിൽ നാം
ചെയ്തിടും കാര്യങ്ങൾ
നന്നായറിയുന്നോൻ ഒന്നും മറന്നിടാ
നല്ലപോർ പൊരുതി ഓട്ടം
തികച്ചു നാം കാക്കുകിൽ
വല്ലഭൻ തരും നമുക്ക് പ്രതിഫലങ്ങൾ

4.

തൻ തിരു വരവിനായ്
കാത്തുകാത്തിരുന്നിടാം
സന്തതം അനന്തമോദമേകിടുമവൻ
ഇന്നാൾ ഉണർന്നിടാം -
ഒന്നായ് നിരന്നിടാം
ദീപം കൊളുത്തിടാം
കൈകൾ കൊരുത്തിടാം -
തൻ ജനത്തിൻ നിന്ദ നീക്കാൻ
കണ്ണുനീർ തുടച്ചിടാൻ
അൻപു നിറഞ്ഞവൻ
വേഗമണയുമാമേൻ

1585

1.

നീതി സൂര്യൻ ശോഭയോടെ
വാനിൽ വരാൻ കാലമായ്
ആധികളഖിലമകന്നിടാൻ നേരമായ്
കർത്താവിൻ ഗംഭീര നാദം മുഴങ്ങാറായ്
പ്രധാനദൂതൻ തൻ ശബ്ദം ധ്വനിക്കാറായ്
മണ്മറഞ്ഞ വിശുദ്ധന്മാർ
ഉയിർത്തിട്ടാൻ കാലമായ്
കണ്ണികയ്ക്കിടയിൽ നാമും
രൂപം മാറാറായ്