1.

ദുഷ്കാലമാണീ മരുവാസം
തക്കത്തിൽ നാം ഉപയോഗിക്കണം
നാളുകളെ നമുക്കെണ്ണീടാം
ഒരുങ്ങിടാം പ്രിയരേ

2.

സുവാർത്തയോതാൻ സമയമിത്
ഇന്ന് രക്ഷാദിനം സുപ്രസാദകാലം
സമയത്തിലും അസമയത്തിലും
ഒരുങ്ങിടാം പ്രിയരെ

3.

രാജാധിരാജാവെഴുന്നളളുവാൻ
ഇനി സമയമില്ല കാലമധികമില്ല
എതിരേല്ക്കാൻ ദീപവുമായ്
ഒരുങ്ങിടാം പ്രിയരെ

1586

ഇനി നാളുകളേറെയില്ല
പ്രിയനാഥനായ് ജീവിച്ചിടാൻ
സടകുടഞ്ഞെഴുന്നേല്ക്കാം
സകലവുമവനേകാം