1.

യുദ്ധങ്ങളും ക്ഷാമങ്ങളുമൊക്കെയും
നിൻ വരവിൻ ലക്ഷ്യമായിക്കാണുന്നു
മാനവർ സ്വയസ്നേഹികളാകുന്നു
ഉറ്റവരും മിത്രങ്ങളും മാറുന്നു

2.

പ്രിയനെൻ വലംകരം പിടിച്ചിടും
തന്റെയാലോചനയാൽ നടത്തിടും
പിന്നെ മഹത്വത്തിലെന്നെ ചേർ
ത്തിടും എപ്പോഴും അവന്നരികിലായിടും

3.

കർത്തനെന്റെ സങ്കേതമായുളളതാൽ
കഷ്ടതകളേറിടും കലങ്ങിടാ
കൺമണിപോൽ ഭദ്രമായി കാത്തിടും
നന്മയും കൃപയും പിന്തുടർന്നിടും

4.

കർത്താവുതാൻ ഗംഭീര നാദത്തോടും
പ്രധാന ദൂതകാഹളശബ്ദത്തോടും
മദ്ധ്യവാനിൽ വേഗം വീണ്ടും വന്നിടും
വാടാ കിരീടം എനിക്കു നൽകിടും

1587

സ്വർപുരത്തിലെൻറ വാസമാക്കുവാൻ
സ്വന്തവീട്ടിലൊന്നു വിശ്രമിക്കുവാൻ
സ്വന്തകണ്ണാലെൻ പ്രിയനെ കാണുവാൻ
ഏറെയാകുമോ നാൾകളെൻ പ്രിയാ