2.
കാലങ്ങളേറെയായി കഷ്ടങ്ങളേറിടുന്നേ
കാന്താ നിൻ വരവിനി താമസമോ
കാത്തു കാത്തിരിക്കുന്നേ ഞാൻ
എന്റെ കാന്തനോടൊത്തു വാഴുവാൻ
3.
വീടൊന്നൊരുക്കി വേഗം
വന്നിടാമെന്ന നല്ല
വാഗ്ദത്തം നല്കി വാനിൽ പോയവനെ
വാഞ്ഛിച്ചു പാർത്തിടുന്നേ ഞാൻ
നിത്യ വിശ്രമ വീട്ടിലെത്തുവാൻ
4.
ആണിയാൽ തുളച്ചതാം
പാണികൾ നീട്ടിയെന്നെ
ആശ്ലേഷിച്ചിടും നല്ല നാളടുത്തു
ആനന്ദിച്ചാർത്തിടുന്നു നാഥാ നിൻ
പൊന്മുഖം കണ്ടിടുവാൻ
5.
പാപച്ചെളിയിൽ നിന്നും
പാദങ്ങൾ ഉയർത്തി നീ
പാടുവാൻ നാവിൽ പുതു പാട്ടും നല്കി
പാരിതിൽ പാർത്തിടും നാൾ പ്രിയനെ
പാടിടും നിൻ മഹത്വം
1589
1.
പ്രത്യാശയേറിടുന്നെൻ നാഥാ
നിൻ കൂടെ വാണിടുവാൻ
കാതോർത്തിരിക്കുന്നെന്നും നാഥാ
കാഹളധ്വനി കേൾപ്പാനായ്