1.
ഇന്നിഹത്തിൽ പരദേശിയായ്
പാർത്തിടുന്നു ഞാൻ
സ്വന്തമായൊരു വീടെനിക്കായ്
ഒരുക്കിടുന്നു സ്വർഗ്ഗത്തിൽ
2.
പാരിലെനിക്ക് ഒന്നുമില്ല
ചൊല്ലി പ്രശംസിച്ചിടാൻ
തങ്കമോതിരം മുത്തുമാല
കളൊന്നുമില്ലണിഞ്ഞിടുവാൻ
3.
കഷ്ടം നഷ്ടം രോഗം ദുഃഖം
ഏറെയുണ്ടീലോകത്തിൽ
ആശ്വസിപ്പാൻ തിരുവചനം
മാത്രമാണെൻ ജീവിതേ
4.
വീശുമുറം കൈയിലുളേളാൻ
തേജസ്സിൽ വെളിപ്പെടുമ്പോൾ
നെന്മണികൾ കളപ്പുരയിൽ
പതിരും കളയും തീപൊയ്കയിൽ
5.
കാലങ്ങൾ കാണ്മാൻ കൊതിച്ച
പ്രിയൻ പൊന്മുഖം ഞാൻ
നേരിൽ കണ്ടു വീണു നമിക്കും
ആണിപ്പാടുള്ള പാദത്തിൽ