1.
വേഗത്തിൽ ഞാൻ
വരുന്നെന്നു പറഞ്ഞിട്ടെത്ര
വർഷമതായിരിക്കുന്നു
മേഘങ്ങളിൽ വരുന്നെന്നു
പറഞ്ഞതോർത്തു ദാഹത്തോടെയിരിക്കുന്നു
ഏകവല്ലഭനാകും യേശുവേ!
നിന്റെ നല്ല ആഗമനം ഞാൻ നോക്കി -
ആശയോടിരിക്കയാൽ
2.
ജാതികൾ തികവതിന്നോ?
ആയവർ നിന്റെ
പാദത്തെ ചേരുവതിന്നോ?
യൂദന്മാർ കൂടുവതിന്നോ?
കനാനിലവർ
കുടികൊണ്ടു വാഴവതിന്നോ?
ഏതു കാരണത്താൽ നീ
ഇതുവരെ ഇഹത്തിൽ വരാതിരിക്കുന്നു?
നീതിസൂര്യനാകുന്ന യേശു
3.
എത്രനാൾ ഭരിച്ചുകൊള്ളും?
പിശാചീലോകം
എത്രനാൾ ചതിച്ചുകൊള്ളും?
എത്രനാൾ പറഞ്ഞുകൊള്ളും?
അപവാദങ്ങൾ
ശുദ്ധിമാന്മാരുടെ മേലും കർത്താവേ!
നോക്കി കാൺക പാർത്തലത്തിൽ ദുരിതം
സാത്താന്റെ ധിക്കാരത്തെ
നീക്കുവാനായി പ്രിയ
4.
ദുഃഖം നീ നോക്കുന്നില്ലയോ
എന്റെ വിലാപ
ശബ്ദം നീ കേൾക്കുന്നില്ലയോ
തക്കം നീ നോക്കുന്നില്ലയോ
പിശാചെന്മനം വെക്കം
ഹനിപ്പാനയ്യോ!
തൃക്കണ്ണാലെന്നെ നോക്കി
ദുരിതങ്ങൾ ആകെ പോക്കി
വെക്കം നിൻ മണവാട്ടി
ആക്കിക്കൊള്ളുവാൻ പ്രിയാ