1600
1.
മാനവരെ രക്ഷിച്ചിടുവാനായ്
വാനത്തിൽ നിന്നിഹത്തിൽ വന്നു താൻ
ജീവനേകിയോരേശു
ഭൂവിൽ തിരികെ വരും
2.
തൻ ശുദ്ധരെ ആകാശ കുട്ടുവാൻ
യേശുവരുന്നു താമസവിനാ
പാർത്തലത്തിൽ നിന്നവൻ
ചേർത്തിടും തൻ സന്നിധൗ
3.
നിങ്ങളുടെ അരകൾ കെട്ടിയും
ഭംഗിയോടെ ദീപം വിളങ്ങിയും
കർത്താവിൻ വരവിനായ്
കാത്തിടുവിൻ സർവദാ
4.
കുഞ്ഞാട്ടിൻ കല്യാണം വന്നിതാ
കാന്താ അലംകൃതമനോഹരി
ക്ഷണിക്കപ്പെട്ടോരെല്ലാം
ധന്യരഹോ എന്നുമേ
വേഗമേശു രക്ഷകനാഗമിച്ചിടും
മേഘമതാം വാഹനെ