1601
1.
എന്നേശു നായകനേ
എന്നു നീ വന്നിടുമേ
എന്നാധി തീർത്തിടുവാൻ
എൻ പരനെ ഉലകിൽ
2.
ഏഴയാമെന്നെ തേടിയോ
എന്നെയും സ്നേഹിച്ചു നീ
എന്നോടു കൂടെയെന്നും
എല്ലാമായ് എന്നരികിൽ
3.
എന്നാളും പാടിടുവാൻ
എന്നുളളം സ്തുതിച്ചിടുവാൻ
എൻ പ്രിയാ എന്റെ മനം
എന്നെന്നും വാഞ്ചിക്കുന്നു
എന്നെ നീ മറന്നിടാതെ
എന്നെയും ചേർക്കുമല്ലോ
എന്നും തുടിച്ചിടുന്നേ
എൻ ദേവാ വന്നിടണേ