1.

ശത്രുവാമെന്നെ നീ സ്നേഹിച്ചു
പാപിയെൻ ഭയം മുറ്റുമകറ്റി
ഒരു നാളും ഞാൻ നശിച്ചിടാതെ
നിത്യജീവനെ പ്രാപിക്കുവാൻ

2.

കുരിശിൽ യേശു താൻ മരിച്ചു
കാരിരുമ്പാലെ കരം തുളച്ചു
രക്തം ധാരയായി ഒഴുക്കിടുവാൻ
തന്നെത്താൻ ഏൽപ്പിച്ചു പരനെ

3.

പാപപാശത്തെ താനറുത്തു
സർവ്വശക്തനവൻ ഉയിർത്തു
ഇന്നു താതൻെറ വലമിടത്തിൽ
ബലഹീനർക്കായ് ജീവിക്കുന്നു

1602

എല്ലാ പാപങ്ങളും എല്ലാ ശാപങ്ങളും
ചുമന്നവനാം എന്നേശുവേ
എന്നും ഞാൻ അനുഗമിക്കും
നിത്യത അണയും വരെയും