2.

ലക്ഷ്യമില്ലാതെ നീ അലയുന്നുവോ?
ദോഷവഴികളിൽ രസിക്കുന്നുവോ?
ക്രിസ്തേശുനാഥന്റെ സൗജന്യ രക്ഷയെ
തളളി നീ നാശത്തിൽ പോകരുതേ

3.

വാതിലിൽ നിന്നവൻ മുട്ടുന്നിതാ
ഹൃദയകവാടം നീ തുറന്നിടുക
ഇന്നു നീ യേശുവെ സ്വീകരിച്ചീടുകിൽ
നിത്യസമാധാനം നേടിടും നീ

4.

ക്രിസ്തുവിലായാൽ നീ പുതിയ സൃഷ്ടി
ജീവ പറുദീസ നിനക്ക് സ്വന്തം
ഇത്ര നൽരക്ഷയെ ഗണ്യമാക്കിടാതെ
നിത്യ നരകത്തിൽ പോകരുതേ

1607

1.

കാൽവറിക്രൂശിലെ
സ്നേഹത്തിൻ ആഴത്തെ
ഓർക്കുക മനുജാ നീ ഒരുനിമിഷം
ചങ്കിലെ ചോരയാൽ വൻകടം വീട്ടിയ
ത്യാഗസമ്പൂർണ്ണനെ ഓർക്കുക നീ