1.
സ്വർഗ്ഗത്തിൽ പോയാലും
നരകത്തിൽ പോയാലും
നിത്യത മുഴുവൻ അവിടെത്തന്നെ
നരകത്തീയിൽ എരിപൊരി പൂണ്ടു
അയ്യം വിളിക്കുമെന്നോർത്തിടുക
2.
ചാകാത്ത കൃമികൾ പുതപ്പാണവിടെ
ഭീകരത നിൻ കൂട്ടാകും
ദാഹിച്ചവശനായ് തീരുമെന്നാകിലും
ദാഹജലം അവിടില്ലല്ലോ
3.
സ്വർഗ്ഗത്തിൽ എപ്പോഴും ആനന്ദത്തിൻ
സുന്ദര ഗാന തരംഗങ്ങൾ
കണ്ണീരില്ല മുറവിളിയില്ല
പൈദാഹവുമവിടില്ലല്ലോ
4.
നിനക്കായ് ക്രൂശിൽ മരണം വരിച്ച്
യേശു നിന്നെ വിളിക്കുന്നു
യേശുവിനായ് നിൻ ഹൃദയകവാടം
തുറന്നിടു സോദരാ ഈ സമയം
5.
മരണത്തിൻ മുമ്പേ യേശുവിനെ നീ
കർത്താവായ് സ്വീകരിച്ചാൽ
ചേർത്തുകൊളളും യേശു മണവാളൻ
സ്വർഗ്ഗരാജ്യ നിന്നെയും
1608
ഒരുനാൾ, ഒരുനാൾ, ഒരുനാൾ
മരണം മാടി വിളിക്കും
മറക്കല്ലേ മനുഷ്യാ നിന്നുടെ ജീവൻ
മറഞ്ഞുപോകും നിഴലല്ലോ!
1608 ഒരുനാൾ, ഒരുനാൾ, ഒരുനാൾ മരണം മാടി വിളിക്കും മറക്കല്ലേ മനുഷ്യാ നിന്നുടെ ജീവൻ മറഞ്ഞുപോകും നിഴലല്ലോ!