1.

ഭാഗ്യമിതു ശ്രേഷ്ഠമതേ
ദിവ്യമായ രക്ഷയിതേ
സ്തോത്രഗീതം പാടിടുമേ
ജീവിതത്തിൻ അന്ത്യം വരെ

2.

യേശു രാജൻ വീണ്ടും വരും
ലോകമിതു മാഞ്ഞുപോകും
സ്വർഗ്ഗരാജ്യമെൻ ഭവനം
സ്വർഗ്ഗതാതൻ തന്റെ ദാനം

3.

സ്നേഹിതരേ വന്നിടുക
യേശുപാദം ചേർന്നിടുക
പാപശാന്തി നൽകിടുമേ
മോക്ഷവീട്ടിൽ ചേർത്തിടുമേ

1609

യേശുരാജൻ ഭൂവിൽ വന്നു
പാപിയെന്നെ തേടിവന്നു
കാൽവറിയിൽ ജീവൻതന്നു
നന്ദിയോടെ ഞാൻ ഓർക്കുന്നു