1.

ആകുലവേളകളിൽ
ആശ്വാസം നൽകിടും താൻ
എന്നറിഞ്ഞു നീയും
യേശുവെ നോക്കിയാൽ
എണ്ണമില്ലാ നന്മ നൽകിടും താൻ

2.

കണ്ണീരെല്ലാം തുടയ്ക്കും
കണ്മണിപോലെ കാക്കും
കാർമേഘം പോലെ
കഷ്ടങ്ങൾ വന്നാലും
കനിവോടെ നിന്നെ കാത്തിടും താൻ

3.

മനക്ലേശം നേരിടുമ്പോൾ
ബലം നിനക്കു നൽകും
അവൻ നിൻ വെളിച്ചവും
രക്ഷയുമാകയാൽ
താമസമെന്യേ നീ വന്നിടുക

4.

സകലവ്യാധിയേയും
ഗുണമാക്കും വല്ലഭൻ താൻ
ആരായിരുന്നാലും ഭേദങ്ങൾ എന്നിയേ
കൃപയാലേ തന്നെ കാത്തിടും താൻ

1610

യേശു വിളിക്കുന്നു - യേശു വിളിക്കുന്നു
സ്നേഹമോടെ തൻ കരങ്ങൾ നീട്ടി
യേശു വിളിക്കുന്നു - യേശു വിളിക്കുന്നു