1.
രണ്ടായ് ഒഴുകിയ ജീവിത നദികൾ
ഒന്നിച്ചുചേർന്നൊഴികിടുവാൻ
അബ്രഹാം സാറയെപ്പോലേക
കുടുംബമായ്
സ്നേഹത്തിനുറവ തുറന്നിടുവാൻ
2.
അനുകൂല പ്രതികൂല വേളകളിൽ
ഒന്നിച്ചു പങ്കുചേരുവാൻ
കുരിരുൾ തിങ്ങുമീ നീചമാം
ലോകത്തിൽ
ജ്യോതിസ്സുപോലെ വിളങ്ങിടുവാൻ
3.
ക്രിസ്തുവും സഭയും പോലെയിവർ
ഒന്നിച്ചു ചേർന്ന് ഏകദേഹമാകുവാൻ
ഒരിക്കലും കുറയാത്ത ദിവ്യമാം
സ്നേഹത്തിൽ ജീവിതകാലം
വസിച്ചിടുവാൻ
1613
ആശിഷം ചൊരിയുക നാഥാ
ഇന്നീ വധുവരരിൽ
മുപ്പിരിച്ചരടുപോൽ ഏകമായിത്തീർന്ന
ഈ ദമ്പതികളെ അനുഗ്രഹിക്ക