1.

കൺമോഹത്തിൻ വലയത്തിൽ
കണ്ണും കരളും കവരാതെ
ജഡമോഹത്തിൻ വലയത്തിൽ
ജഡികൻമാരായി തീരാതെ...
ക്രിസ്തൻ കാൽച്ചുവടനുഗമിക്കാം
ക്രിസ്തൻ പൊന്മുകം നോക്കിടാം (വഞ്ചി)

2.

പ്രതാപം കാട്ടും ലോകത്തിൽ
ജീവനപ്രതാപങ്ങൾ
പാപത്തിന്റെ പടുകുഴിയിൽ നമ്മെ
പാടെ വീഴ്ത്തി കളയാതെ...
പാപത്തിൻ മേൽ വിജയം നേടിയ
പരനെ നോക്കി പിന്തുടരാം... (വഞ്ചി)

1622

വഞ്ചിതരാകാതെ... നാം
വഞ്ചിതരാകാതെ
ക്രിസ്തുവിൽ നില നിൽക്കാം...നാം
ക്രിസ്തുവിൽ നില നിൽക്കാം