1.

കഴുതക്കുട്ടിപ്പുറത്തു കയറി
വരുന്നവനാരോ ആരാരോ
ദാവീദിൻ സുതനോശാന, ജന
മാർത്തു വിളിപ്പൂ ആരാരോ

2.

കാൽവറിക്കുന്നിൽ കുരിശുമരത്തിൽ
ജീവൻ തന്നെവനാരാരോ
മൂന്നാം നാളിൽ കല്ലറയിൽ നിന്ന്
ഉയത്തു വന്നവനാരാരോ

3.

ദൈവത്തിൻ സുതനേശു മഹേശൻ
മാനവ മോചകനാണല്ലോ
ദൈവജനത്തെ വിണ്ണിൽ ചേർപ്പാൻ
വീണ്ടും വരുന്നവനാണല്ലോ

1631

ആരാരോ... അവനാരാരോ
ആരാരോ... അവനാരാരോ